Tuesday 8 July 2008

മലപ്പുറം ശില്‍പ്പശാല ജൂലായ് 13 ന് (ഞായര്‍ )

ഈ ഞായറാഴ്ച്ച(ജൂലായ് 13)കേരള ബ്ലോഗ് അക്കാദമിയുടെ മലയാളം ബ്ലോഗ് ശില്‍പ്പശാല നടത്തപ്പെടുകയാണ്. മലപ്പുറം കോട്ടപ്പടിയിലുള്ള ഗ്രേസ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30 നാണ് ശില്‍പ്പശാല ആരംഭിക്കുക.വൈകുന്നേരം 5 മണിവരെ ശില്‍പ്പശാല നീണ്ടുനില്‍ക്കും. മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നതിനാവശ്യമായ സാങ്കേതിക വശങ്ങള്‍ സൌജന്യമായി പൊതുജനത്തിനു ലഭ്യമാക്കുക എന്നതാണ് ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലയിലൂടെ ഉദ്ദേശിക്കുന്നത്. ശില്‍പ്പശാലയില്‍ വച്ച് ഈ മെയില്‍ വിലാസമുള്ള ഏതാനും പഠിതാക്കള്‍ക്ക് സ്വയം മലയാളം ബ്ലോഗ് ആരംഭിക്കാനുള്ള സൌകര്യം കൂടി ഉണ്ടായിരിക്കുന്നതാണ്. ഇതിനെ ബ്ലോഗാരംഭം എന്നാണു വിശേഷിപ്പിക്കുന്നത്.ഇങ്ങനെ ബ്ലോഗ് തുടങ്ങുന്നത് എല്‍.സി.ഡി. പ്രൊജക്റ്ററിന്റെ സഹായത്തോടെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ലളിതമായ വഴിയില്‍ ബ്ലോഗ് ആരംഭിക്കുന്നതിനുള്ള പരിശീലനവും ലഭിക്കുന്നു. കൂടാതെ മലയാളം ബ്ലോഗ് വായിക്കുന്നതിനും എഴുതുന്നതിനും ആവശ്യമായ മലയാളം യൂണിക്കോഡിന്റെ ഡൌണ്‍ ലോഡ് ചെയ്യുന്ന വിധവും ഡെമോ നല്‍കുന്നതിനാല്‍ നിലവില്‍ ഇംഗ്ലീഷ് ബ്ലോഗ് ഉള്ളവര്‍ക്ക് ഒരു മലയാളം ബ്ലോഗ് കൂടി ആരംഭിക്കുന്നതിനും, മലയാളം ബ്ലോഗുകള്‍ വായിക്കുന്നതിനും സാധിക്കുന്നു. ബൂലോകം എന്നറിയപ്പെടുന്ന മലയാളികളുടെ പൊതുസമൂഹത്തില്‍ എത്തിച്ചേരുന്നതിനാവശ്യമായ സെറ്റിങ്ങുകളെക്കുറിച്ചുള്ള വിവരണവും ശില്‍പ്പശാലയില്‍ നല്‍കുന്നതാണ്.
മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയില്‍ എത്തിച്ചേരാന്‍ കഴിയുന്ന എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശില്‍പ്പശാല സൌജന്യമാണ്. ബ്ലോഗ് പൊതുജനങ്ങളുടെ സ്വതന്ത്ര മാധ്യമമായി വികസിക്കുന്നതിലൂടെ സാമൂഹ്യ പുരോഗതിക്ക് ആക്കം കൂട്ടുക എന്ന സദുദ്ദേശം മാത്രമേ കേരള ന്ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ഈ ശില്‍പ്പശാല ലക്ഷ്യമാക്കുന്നുള്ളു. പൊതു നന്മയെ കരുതി ഏവരുടേയും സഹായ സഹകരണങ്ങള്‍ ക്ഷണിക്കുന്നു.
വ്യക്തിപരമായ തിരക്കുകള്‍ കാരണം ശില്‍പ്പശാല സംബന്ധിച്ച പ്രചരണ പ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ വേണ്ടവണ്ണം നടത്തുവാന്‍ കഴിയാതെ വന്നതില്‍ ഖേദിക്കുന്നു.(ഇപ്പോള്‍ ദിവസം അരമണിക്കൂറു പോലും ബ്ലോഗില്‍ വരാനാകുന്നില്ല !)
മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങാള്‍ക്കും ചിത്രങ്ങള്‍ക്കും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

google writing tool